വിമാനത്താവള മാതൃകയിൽ പുതുക്കി നിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ ത്രീഡി ഡിസൈൻ പുറത്തിറക്കി
The station is being rebuilt to maintain the splendor of the cultural city and provide international standard facilities
വിമാനത്താവള മാതൃകയിൽ പുതുക്കി നിർമിക്കുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ ത്രീഡി ഡിസൈൻ പുറത്തിറക്കി. സാംസ്‌കാരിക നഗരത്തിൻ്റെ പ്രൗഢി നിലനിർത്തിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കിയുമാണ് സ്റ്റേഷൻ പുനർനിർമിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് രൂപരേഖയുടെ ത്രീഡി വീഡിയോ പുറത്തുവിട്ടത്. വിമാനത്താവളങ്ങളുടെ മാതൃകയിലുള്ള പ്രത്യേക കവാടങ്ങളും രൂപരേഖയിൽ കാണാം. വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ട്. ബാംഗ്ളൂരിലെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കൺസൽട്ടിങ് കമ്പനിയാണ് ത്രീഡി ഡിസൈൻ തയ്യാറാക്കിയത്. സ്റ്റേഷൻ വികസനത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ത്രീഡി രൂപരേഖ പുറത്തുവിട്ടത്.
ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടാചലപതി കൺസ്ട്രക്‌ഷൻസിനാണ് നിർമാണച്ചുമതല. 344.89 കോടി രൂപ ചെലവഴിച്ച് 30 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് കരാർ. ദക്ഷിണ റെയിൽവേയുടെ എറണാകുളത്തെ നിർമാണ വിഭാഗം മേൽനോട്ടം വഹിക്കും.

What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0