ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍

Dubai Crown Prince Sheikh Hamdan visited Captain Smith Machar

Oct 3, 2026 - 20:07
 0
ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാർ യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്നും ഷെയ്ഖ് ഹംദാന്‍ പ്രതികരിച്ചു. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണ് എന്നതിലും… യുഎഇ ചരിത്രത്തിന്റെ ഭാഗമാണ് എന്നതിലും… രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളുടെയും കരുണയുടെയും സമാധാനത്തിന്റെയും മാത്രമല്ല, ജീവന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ഭാഗമാണ് എന്നതിലും ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു', ദുബായ് കിരീടാവകാശി പറഞ്ഞു. ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങളുമായും അടിയന്തര ഘട്ടത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ യാത്രക്കാരുമായും ഉള്‍പ്പടെ ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0