അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു
The Health Department is establishing a monitoring system to ensure the availability of essential medicines in government hospitals
അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സ്റ്റോക്കുണ്ട് എന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിലെ യഥാർത്ഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗനിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ ഒരുമിച്ച് വിലയിരുത്തും. ജില്ലാതല സമിതി ആശുപത്രികളിലെ രേഖകളെ മാത്രം ആശ്രയിക്കാതെ ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി മരുന്നുകളുടെ ലഭ്യത വിലയിരുത്തണം. ഒരു ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളിൽ കാണിച്ചാലും ഫാർമസിയിൽ സ്റ്റോക്ക് കുറവാണോ, വിതരണത്തിൽ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് മതിയാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.
ഒരു ആശുപത്രിയിൽ ചില മരുന്നുകൾ അധികമായി ലഭ്യമാണെങ്കിൽ അവ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും സമിതി ഇടപെടും. നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ആവശ്യമായ ആശുപത്രിയിലേക്ക് ലഭ്യമായ സ്റ്റോക്ക് പുനർവിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












