കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു
The Central Censor Board has been reconstituted amidst persistent controversies regarding film certification
ചലച്ചിത്ര സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു. 18 പുതിയ അംഗങ്ങളെയാണ് നിയമിച്ചിരിക്കുന്നത്. സാധാരണയായി ഓരോ മൂന്ന് വർഷത്തിലുമാണ് ബോർഡ് പുനഃസംഘടിപ്പിക്കാറുള്ളത്. 12 അംഗങ്ങളുമായി അവസാനമായി ബോർഡ് പുനഃസംഘടിപ്പിച്ചത് 2017ലാണ്. സംവിധായകൻ പ്രിയദർശൻ, പ്രമുഖ നടന്മാരായ മനോജ് ജോഷി, സുനിൽ ഷെട്ടി, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, പ്രൊസെൻജിത് ചാറ്റർജി, സംഗീതസംവിധായകൻ റിക്കി കേജ്, വിനോദ് അനുപം, അഭിഷേക് ജെയ്ൻ, ഹൻസ് രാജ് ഹൻസ്, സുപ്രിയ യർലഗഡ്ഡ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നീല മാധബ് പാണ്ഡ, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രെ, രമേഷ് പടാങ്കെ എന്നിവരാണ് അംഗങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











