പ്രത്യേക എച്ച്ആര്‍ സെല്‍ വഴി ഇനി ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം നിർണയിക്കും

The promotion of doctors in the health department will now be decided through a special HR cell

Aug 13, 2026 - 21:43
 0
പ്രത്യേക എച്ച്ആര്‍ സെല്‍ വഴി ഇനി ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം നിർണയിക്കും

പ്രത്യേക എച്ച്ആര്‍ സെല്‍ വഴി ഇനി ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം നിർണയിക്കും. 
പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഡോക്ടേഴ്‌സിന്റെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാനാണ് സെല്‍. ഡോക്ടേഴ്‌സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി പ്രവര്‍ത്തനം തുടങ്ങി.ഫയലുകള്‍ തീര്‍പ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലായിരുന്നു.ഈ സാഹചര്യത്തിലാണ് പ്രത്യേക സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0