ടെലിഗ്രാമിന് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ

The central government has issued an ultimatum to Telegram

Jul 4, 2026 - 20:08
Jul 4, 2026 - 20:11
 0
ടെലിഗ്രാമിന് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ


ടെലിഗ്രാമിന് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ടെലിഗ്രാമിന് സർക്കാർ ഔദ്യോഗിക നോട്ടീസ് അയച്ചിട്ടുണ്ട്. പകർപ്പവകാശമുള്ള സിനിമകളും മറ്റ് ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങളും അനധികൃതമായി പ്രചരിപ്പിക്കുന്നത് അടിയന്തരമായി തടയണമെന്ന് കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രാലയം കർശന നിർദേശം നൽകി. ഇന്ത്യൻ സിനിമാ വ്യവസായത്തെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും സംരക്ഷിക്കുന്നതിനും ചലച്ചിത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ ഈ ശക്തമായ ഇടപെടൽ.
തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അവയുടെ അഡ്മിൻ‌മാർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0