സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആർഎൽഡിയെന്ന് അമരേഷ് ത്യാഗി
RLD Works Towards the Upliftment of Women and Farmers Says Amaresh Tyagi
ആർ.എൽ.ഡി ദേശീയ നേതാവ് അമരേഷ് ത്യാഗിക്ക് കേരളത്തിൽ സ്വീകരണം നൽകി. കേരളത്തിൽ ആർ.എൽ.ഡിയുടെ സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച അമരേഷ് ത്യാഗി, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ നേതാക്കളുമായും വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി. രാഷ്ടീയ ലോക്ദൾ പാർട്ടി കേരളത്തിൽ ശക്തമായ സ്വാധീനശക്തിയായി മാറുമെന്ന് അമരീഷ്ത്യാഗി പറഞ്ഞു. പാർട്ടി സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആർ. എൽ.ഡി. വിദ്യാഭ്യാസ മേഖലയിലും യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങളാണ് പാർട്ടി നടപ്പാക്കുന്നതെന്നും അമരീഷ്ത്യാഗി പറഞ്ഞു. പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗം കെ പി അനിൽ ദേവ് അധ്യക്ഷത വഹിച്ചു. പാർട്ടിയെ കേരളത്തിൽ ശക്തമാക്കാനുള്ള നയപരിപാടികൾക്ക് തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 25000 പുതിയ അംഗങ്ങളെ ചേർക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അടുത്ത മൂന്ന് മാസം കൊണ്ട് പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കലാ സാംസ്കാരിക വേദിയായ ലോക് ആർട്ടിൻ്റെ ലോഞ്ചിംഗ് സിനിമാ സംവിധായകൻ വിനയൻ നിർവ്വഹിച്ചു.
കേരളത്തിൽ ഇടത് വലത് മുന്നണികളുടെ കാപട്യം കണ്ടുമടുത്ത ജനങ്ങൾക്ക് പ്രത്യാശ നൽകുന്ന പ്രസ്ഥാനമാണ് ആർ. എൽ.ഡി. എന്ന് വിനയൻ പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ പ്രൊഫസർ കോന്നി ഗോപകുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു
സംസ്ഥാന കൺവീനർ വി.അഹമ്മദ് കബീർ , സംഘാടക സമിതി ചെയർമാൻ പി . അനിൽ, ജില്ലാ പ്രസിഡൻ്റ് ഷിജി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












