20 വർഷത്തെ ഭരണത്തിനു ശേഷം പലസ്തീൻ പ്രസ്ഥാനമായ ഹമാസ് ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടു
After 20 years of rule the Palestinian movement Hamas has dissolved the governing council in Gaza
20 വർഷത്തെ ഭരണത്തിനു ശേഷം പലസ്തീൻ പ്രസ്ഥാനമായ ഹമാസ് ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടു. ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഭരണം പലസ്തീൻ ടെക്നോ ക്രാറ്റുകളുടെ സമിതിക്ക് കൈമാറും. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഹമാസ് നിർണായക തീരുമാനം എടുത്തത്. 2007 ൽ എതിരാളികളായ പലസ്തീൻ പ്രസ്ഥാനമായ ഫതഹിൽ നിന്നാണ് ഗസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ട്രംപ് സ്ഥാപിച്ച ബോർഡ് ഓഫ് പീസ് ആണ് ആറു മാസം മുമ്പ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ രൂപീകരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











