നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് എന്ന് ബോണി കപൂർ

Boney Kapoor says Malayalam superstar Mohanlal is the best actor in our country

Oct 3, 2026 - 19:51
 0
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് എന്ന് ബോണി കപൂർ

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലാണ് എന്ന് ബോണി കപൂർ. ഒരു പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കവെയാണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ബോണി കപൂർ അഭിനന്ദിച്ചത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും വലിയ പ്രതിഭകളുണ്ടെന്നും അവരെ അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെയുള്ള നടൻമാരിൽ വെച്ച് ഏറ്റവും മികച്ച നടൻ മലയാളത്തിന്റെ മോഹൻലാൽ ആണെന്ന് ബോണി കപൂർ വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് മോഹൻലാലിനേക്കാൾ മികച്ച മറ്റൊരു നടനില്ലെന്നും പല നല്ല നടന്മാരുണ്ടാകാമെങ്കിലും മോഹൻലാലിനേക്കാൾ മികച്ചവരായി ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ മേഖലയിലെ എല്ലാ ചലച്ചിത്ര മേഖലകളിലും അപാരമായ പ്രതിഭകളാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0