പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു
Maya Rahul was elected as the Chairperson of Pala Municipality
പാലാ നഗരസഭാ ചെയര്‍പേഴ്‌സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു. 12 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും 3 കോണ്‍ഗ്രസ് വിമതരുടെയും സ്വന്തം വോട്ടും നേടിയാണ് മായ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുന്നത്. 16 വോട്ടുകളാണ് സ്വതന്ത്ര കൗണ്‍സിലറായ മായയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി റിയ ചീരാന്‍ങ്കുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. വിമത കൗണ്‍സിലറായ ലിസിക്കുട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിയാ ചീരാന്‍ങ്കുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. നന്മയുടെ വിജയമെന്ന് വിജയത്തിന് പിന്നാലെ മായ പ്രതികരിച്ചു.
പാലായില്‍ അവിശ്വാസം പാസായതിന് പിന്നാലെ ചെയര്‍പേഴ്സണായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ സ്ഥാനം നഷ്ടമായിരുന്നു. ഇതാണ് പുതിയ ചെയര്‍പേഴ്‌സണായുള്ള തെരഞ്ഞെടുപ്പിന് വഴിവെച്ചത്. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലായില്‍ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











