വാസുദേവാമൃതം 2026 ജില്ലാതല സ്വാഗത സംഘ ഓഫിസ് ഉദ്ഘാടനം ചെയ്തു
The office of the Vasudevamrutham 2026 district level reception committee was inaugurated
അമ്പലപ്പുഴ : അഖില ഭാരത നാരായണിയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 11ാംമത് നാരായണീയമഹോത്‌സവം ഡിസംബർ 25 മുതൽ31 വരെ അമ്പലപ്പുഴയിൽ സംഘടിപ്പിക്കുന്ന വാസുദേവാമൃതം 2026 ന്റെ ആലപ്പുഴ ജില്ലാ തല സ്വാഗത സംഘ ഓഫീസ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ബിൽഡിങ്ങിൽ അമ്പലപ്പുഴ പുതുമന വാസുദേവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നാരായണീയം രോഗമുക്തിക്കായുള്ള ദിവ്യ ഔഷധമാണ്ണെന്ന് അദ്ദേഹം പറഞ്ഞു. വാസുദേവാമൃതം 2026 ആദ്യ ബ്രൗഷറിന്റെ പ്രകാശനം കർമ്മം ഡോ: പി.വേണുഗോപാൽ നിർവ്വഹിച്ചു.
വാസുദേവാമ്യതം ജന: കൺവീനർ സി. മോഹൻദാസ് ,ഡോ: പി. വേണുഗോപാൽ,രക്ഷാധികാരി സി.രാധാകൃഷ്ണൻ , കൺവീനർമാരായ ടി.ആർ രാജീവ്, ജീ ബാലകൃഷ്ണൻ , വി.പി.രവീന്ദ്രൻ ,എം.ബി. വിജയകുമാർ ആർ നാരായണപിള്ള വി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










