നി​തീ​ഷ് തി​വാ​രി​ ചി​ത്രം രാ​മാ​യ​ണ ആ​ദ്യ ഭാ​ഗം ന​വം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും

The first part of Nitesh Tiwari highly anticipated film Ramayana is set to hit theaters on November 5

Oct 12, 2026 - 20:07
 0
നി​തീ​ഷ് തി​വാ​രി​ ചി​ത്രം രാ​മാ​യ​ണ ആ​ദ്യ ഭാ​ഗം ന​വം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും

നി​തീ​ഷ് തി​വാ​രി​ ചി​ത്രം രാ​മാ​യ​ണ ആ​ദ്യ ഭാ​ഗം ന​വം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ​ദ​സ​റ മു​ത​ൽ ചി​ത്ര​ത്തി​ന്‍റെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.  മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സ്. ഒ​ഫി​ഷ്യ​ൽ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ ച​ല​ച്ചി​ത്ര ലോ​ക​ത്ത് വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ ലു​ക്കും ചി​ത്ര​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സും വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ധ​ർ​മ്മ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ശ്രീ​രാ​മ​നെ ര​ൺ​ബീ​ർ ക​പൂ​റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സീ​താ​ദേ​വി​യാ​യി സാ​യ് പ​ല്ല​വിയും പാ​ൻ-​ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം 'റോ​ക്കിം​ഗ് സ്റ്റാ​ർ' യഷ്, രാ​വ​ണ​നാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി ശോ​ഭ​ന കൈ​കേ​യി​യാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന​താ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഓ​സ്ക​ർ ജേ​താ​ക്ക​ളാ​യ സം​ഗീ​ത ഇ​തി​ഹാ​സ​ങ്ങ​ൾ ഹാ​ൻ​സ് സി​മ്മ​റും എ.​ആ​ർ. റ​ഹ്മാ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0