സുരേഷ്ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ രണ്ടാംഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

The second phase of shooting of Ottakkomban starring Suresh Gopi has begun in Thodupuzha

Apr 23, 2025 - 10:24
 0
സുരേഷ്ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ രണ്ടാംഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു


സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ  ആദ്യ ഘട്ട ചിത്രീകരണം ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു
അറക്കുളം ശ്രീധർമ്മശാസ്താ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി ഉൾപ്പടെ നിരവധി താരങ്ങൾ ഭാഗമായ രംഗം ചിത്രീകരിച്ചു കൊണ്ടാണ് രണ്ടാംഘട്ടം തുടങ്ങിയത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ച് എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. 

ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണം തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായാണ് നടക്കുക. മലേഷ്യാ, മക്കാവു എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം ഉണ്ടാകും.  
രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ ,ചെമ്പൻ വിനോദ്, ലാലു അലക്സ്, വിജയരാഘവൻ, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0