നടി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച് സഹോദരി അംബിക

Ambika stated that she would file a defamation suit against Radha for tarnishing her reputation with false accusations

Sep 24, 2026 - 19:51
 0
നടി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച് സഹോദരി അംബിക


നടി രാധ ഉന്നയിച്ച 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച് സഹോദരി അംബിക. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് രാധയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് അംബിക വ്യക്തമാക്കി. തന്റെ സ്വത്ത് തട്ടിയെടുക്കാനാണ് രാധയുടെ ശ്രമമെന്നും 160-ൽ ഏറെ പവൻ സ്വർണം കൈക്കലാക്കിയെന്നും ആരോപിച്ചു. രാധ തന്നെ മോഷ്‌ടാവായി ചിത്രീകരിച്ചെന്നും സൽപേരിനു കളങ്കം വരുത്തിയെന്നും അംബിക പറഞ്ഞു. ചെക്ക് കൈക്കലാക്കി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് പണം തട്ടാൻ ശ്രമിച്ചെന്നും ബാങ്കിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെന്നും രാധ കഴിഞ്ഞദിവസം പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0