ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി

Prime Minister Narendra Modi thanks Captain Smith Machar

Oct 2, 2026 - 20:32
 0
ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധികം  ജീവനുകള്‍ രക്ഷിച്ച മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സ്മിത് മച്ചാര്‍ വീരനായകനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് മുപ്പത്തിനാലായിരം അടി മുകളില്‍ നിന്നാണ് പെട്ടെന്ന് കൈയ്യിലൊളുപ്പിച്ച കത്തിയുമായി സഹപൈലറ്റ് ആക്രേശിച്ചടുത്തു. ആവുന്നത് ശ്രമിച്ചിട്ടും തടയാനായില്ല. അദ്ദേഹത്തിന് മുറിവേറ്റു, ആക്രമിയെ തടഞ്ഞു. മറുകൈകൊണ്ട് കോക്പിറ്റിന്റെ ഡോര്‍ തുറന്നു. യാത്രക്കാരുടെ സഹായം തേടി. ആക്രമണം നടത്തിയ പൈലറ്റിനെ യാത്ക്കാര്‍ കീഴ്‌പ്പെടുത്തി. അപ്പോഴേക്കും വിമാനത്തിന്റെ കണ്‍ട്രോള്‍ നഷ്ടമാകാന്‍ തുടങ്ങിയിരുന്നു. ചോരയൊലിക്കുമ്പോഴും മച്ചാര്‍ മനസ്സന്നിധ്യം വെടിഞ്ഞില്ല. യാത്രക്കാരില്‍ ചിലരുടെ കൂടി സഹായത്തോടെ മച്ചാര്‍ വിമാത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു.

പതിനാല് വര്‍ഷമായി മച്ചാര്‍ വിമാമോടിക്കുന്നുണ്ട്. മുംബൈ സ്വദേശിയാണ്. മച്ചാര്‍ 2022 ജൂണ്‍ മുതല്‍ ഫ്‌ലൈ ദുബായുടെ ബോയിങ് 737 വിമാനത്തില്‍ ക്യാപ്റ്റനാണ്. അതിന് മുന്‍പ് ഒരുപതിറ്റാണ്ടോളം സ്‌പൈസ് ജെറ്റില്‍ സേവനം അനുഷ്ടിച്ചിരുന്നു. സ്മിത് മച്ചാര്‍ ഹീറോ ആണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0