വാസുദേവാമൃതം 2026 സ്വാഗതസംഘം രൂപീകരിച്ചു

Reception Committee Formed for vasudevamrutham 2026

Oct 8, 2026 - 19:52
 0
വാസുദേവാമൃതം 2026 സ്വാഗതസംഘം രൂപീകരിച്ചു

അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 11ആമത് നാരായണീയ മഹോത്സവമായ വാസുദേവാമൃതം  2026 ഡിസംബർ 25മുതൽ 31വരെ അമ്പലപ്പുഴയിൽ നടക്കും. അഖില ഭാരത നാരയണീയ മഹോത്സവ സമിതി ദേശീയ പ്രസിഡൻ്റ് C . മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്വാഗതസംഘം രൂപീകരിച്ചു.  സി .രാധാകൃഷ്ണൻ അമ്പലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പദ്മശ്രീ പ്രിയദർശനാണ് മുഖ്യ രക്ഷാധികാരി.  സ്വാഗതസംഘം രക്ഷാധികാരികളായി ചക്കുളത്തുകാവ് രാധാകൃഷ്ണൻ നമ്പൂതിരി, പ്രീതി നടേശൻ, കെ. റെജി കുമാർ , സി .രാധാകൃഷ്ണൻ അമ്പലപ്പുഴ, എൻ. ഗോപാലകൃഷ്ണ പിള്ള, സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്  എന്നിവരെ തിരഞ്ഞെടുത്തു. ബാബു പണിക്കർ (പണിക്കേഴ്സ്  ട്രാവൽസ് ന്യൂ ഡൽഹി) ചെയർമാനായും ചാമപ്പറമ്പിൽ ശ്രീ ഹരി മേനോനെ വർക്കിംഗ് ചെയർമാനായും, ജനറൽ കൺവീനറായി സി. മോഹൻ ദാസ്നെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി തിരഞ്ഞെടുത്തത്   കൊട്ടാരം ഉണ്ണികൃഷ്ണൻ, ഹരികുമാർ താമത്ത്, പ്രൊഫ. വിജയ ലക്ഷ്മി, പി എസ് ദേവരാജൻ, ഷിജി ശങ്കർ കോഴിക്കോട് എന്നിവരാണ്. വി.പി.രവീന്ദ്രൻ, ടി ആർ രാജീവ്, ജി ബാലകൃഷ്ണൻ, എസ് രമണൻ, എന്നിവർ കൺവീനറന്മാരായും പ്രവർത്തിക്കും. നാരായണപിള്ളയെ ട്രഷററായും തിരഞ്ഞെടുത്തു. 
യോഗത്തിൽ വി. മോഹൻ, എം ബി വിജയകുമാർ, ഡോ. കെ വി സരസ്വതി, ഷാജി, വി പി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു. ടി ആർ രാജീവ് കൃതജ്ഞത പറഞ്ഞു.
എല്ലാ ദിവസവും നാരായണീയ പാരായണം കൂടാതെ നയനം നാരായണീയം, സാന്ത്വനം നാരായണീയം, ഗോപിക നൃത്തം എന്നിവ മഹോത്സവത്തിൻ്റെ മാറ്റ് കൂട്ടും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരും പരിപാടിയിൽ പങ്കാളികളാവും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0