അഷ്ടാംഗ യോഗയെ ലോകമെമ്പാടും ജനപ്രിയമാക്കിയ ശരത് ജോയ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു

Sharath Jois, who popularized Ashtanga yoga worldwide, has died of a heart attack

Jun 28, 2025 - 16:36
 0
അഷ്ടാംഗ യോഗയെ ലോകമെമ്പാടും ജനപ്രിയമാക്കിയ ശരത് ജോയ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു

അഷ്ടാംഗ യോഗയെ ലോകമെമ്പാടും ജനപ്രിയമാക്കിയ ശരത് ജോയ്സ് അമേരിക്കയിലെ വെർജീനിയയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.  53 വയസ്സായിരുന്നു. ഹൈക്കിംഗ് ചെയ്യുന്നതിനിടെയാണ് മരണം. യൂണിവേഴ്സിറ്റി ഓഫ് വെർജീനിയയിൽ പുതിയ യോഗ പരമ്പരയായ “ആക്ടീവ് സീരീസ്” അവതരിപ്പിക്കുന്നതിനിടെയാണ് ബോധംകെട്ടുവീഴുകയായിരുന്നു. വിദ്യാർത്ഥികൾ CPR നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മറ്റ് യോഗ രീതികളെ അപേക്ഷിച്ച് ശാരീരികമായി കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അഷ്ടാംഗം  ഇന്ത്യയിൽ പ്രചാരത്തിലായത് ആധുനിക ഫിറ്റ്നസ് സംസ്കാരത്തിന്റെ വരവോടെയാണ്. യോഗ വഴി എങ്ങനെ ദീര്ഘായുസ്സ് ലഭിക്കുമെന്ന ഏജ്ലെസ്സ് എന്ന പുസ്‌തകം അദ്ദേഹത്തിന്റെ രചനയാണ്. 1971 സെപ്റ്റംബർ 29-ന് മൈസൂരിൽ ജനിച്ചു. 7ആം വയസ്സിൽ തന്നെ യോഗ പരിശീലനം ആരംഭിച്ചു.19ആം വയസ്സിൽ മുത്തച്ഛനായ പട്ടാഭി ജോയ്സിനെ സഹായിക്കുകയും, പിന്നീട് ആഗോള യോഗഗുരുവായി മാറുകയും ചെയ്തു. 2007-ൽ അഷ്ടാംഗ യോഗ സെന്ററിന്റെ നേതൃത്വം ഏറ്റെടുത്തു, 


അന്തരിച്ച ശരത് ജോയ്സ് ലോകംമുഴുവൻ ആഴത്തിൽ സ്വാധീനിച്ച അഷ്ടാങ്ങ യോഗ പാരമ്പര്യത്തിന്റെ മുഖം ആയിരുന്നു. അദ്ദേഹത്തിന്റെ കര്‍ശനതയിലും കാരുണ്യത്തിലുമുള്ള ശിക്ഷണവും, ആധികാരികതയും, ആത്മീയതയും അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയും പ്രവർത്തികളിലൂടെയും എക്കാലത്തേക്കും തുടരുമെന്നുറപ്പ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0