യുപിഐ ഇടപാടുകളിന്മേലുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
The National Payments Corporation of India has decided to implement the Merchant Discount Rate
യുപിഐ ഇടപാടുകളിന്മേലുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത പേഴ്സണ്‍-ടു-മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമാക്കുന്നത് ദീപാവലിക്ക് തൊട്ടുപിന്നാലെ മതിയെന്നാണ് യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചത്. ഉത്സവകാലത്തെ കച്ചവടങ്ങളില്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടപടി 2027 ജനുവരി വരെ നീട്ടിവെക്കുന്ന കാര്യം എന്‍പിസിഐ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ട നിരക്കുകളെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍ സംബന്ധിച്ചും വ്യവസായ മേഖല ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2,000 രൂപയ്ക്ക് മുകളിലുള്ള തെരഞ്ഞെടുത്ത യുപിഐ ഇടപാടുകള്‍ക്ക് 0.4% നിരക്കില്‍ എംഡിആര്‍ ഈടാക്കാനാണ് നീക്കം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










