ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

India won the gold medal in the Asian Games men's cricket event

Oct 3, 2026 - 20:22
 0
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. പാകിസ്താന് വേണ്ടി ഹസൻ നവാസ് തിളങ്ങി. 51 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 96 റൺസാണ് നേടിയത്. 28 പന്തിൽ 61 റൺസ് നേടിയ അഭിഷേക് ശർമ ടോപ് സ്‌കോറർ.തിലക് വർമ പുറത്താകാതെ 51 റൺസ് നേടി. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. കഴിഞ്ഞ തവണയും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0