ഐഎസ്ആർഒ സർക്കാർ സ്ഥാപനമായി തുടരുമെന്ന് ചെയർമാൻ വി നാരായണൻ
ISRO will remain a government institution, says Chairman V Narayanan
ഐ.എസ്.ആർ.ഒ സർക്കാർ സ്ഥാപനമായി തുടരുമെന്ന് ചെയർമാൻ വി നാരായണൻ. ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തിൽ ചെയർമാൻ വ്യക്തമാക്കി. തൊഴിൽ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നൽകിയ ചെയർമാൻ നാരായണൻ, ഐഎസ്ആർഒ സർക്കാർ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽ മികവിന് സാമ്പത്തികമായി കൂടി പ്രതിഫലം നൽകുന്ന പെർഫോമൻസ് റിലേറ്റഡ് ഇൻസെന്റീവ് സ്കീം തുടരുമെന്നും ചെയർമാൻ ജീവനക്കാർക്ക് വാക്ക് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











