ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മുറിവുണങ്ങും മുൻപേ വയനാട്ടിൽ വീണ്ടും പ്രകൃതി പ്രക്ഷുബ്ധമായി ദുരന്ത ഭീതി പടർത്തുകയാണ്

Wayanad has been receiving heavy rain since Monday morning

Jul 8, 2026 - 00:08
 0
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മുറിവുണങ്ങും മുൻപേ വയനാട്ടിൽ വീണ്ടും പ്രകൃതി പ്രക്ഷുബ്ധമായി ദുരന്ത ഭീതി പടർത്തുകയാണ്

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മുറിവുണങ്ങും മുൻപേ വയനാട്ടിൽ വീണ്ടും പ്രകൃതി പ്രക്ഷുബ്ധമായി ദുരന്ത ഭീതി പടർത്തുകയാണ്. വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.  3 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.​ കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള കുന്നിടിഞ്ഞ് റോഡിലേക്കും പുഴയിലേക്കും വന്ന് പതിക്കുകയായിരുന്നു. തുരങ്കപാത നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്രീയമല്ലാത്ത രീതിയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട്-വയനാട് ഇരട്ട തുരങ്ക പദ്ധതി പ്രദേശമാണ് ദുരന്ത ഭൂമിയായി മാറിയത്. ടാങ്കർ ലോറിയും ബസും ഉൾപ്പെടെ ശക്തമായ മണ്ണിടിച്ചിലിൽ ഒഴുകി വരുന്ന വീഡിയോഞെട്ടിക്കുന്നതാണ്. ആളുകൾ ജീവന് വേണ്ടി ഓടുന്നതും ചിലർ മണ്ണിടിച്ചിലിൽപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴ പെയ്യുന്ന സമയത്ത് തുരങ്ക നിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ പുറന്തള്ളപ്പെടുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 20-ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ. ഈ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അധികൃതർ നിർദേശങ്ങൾ ഒന്നും തന്നെ ചെവികൊണ്ടില്ല എന്നത് ദുരന്തത്തിലൂടെ വ്യക്തമാവുകയാണ്. അപായ സൂചനകൾ നൽകിയിട്ടും മനുഷ്യ ജീവന് ഒരു വിലയും നൽകാതിരുന്നവർക്കുള്ള മറുപടിയാണ് വയനാട്ടിൽ കണ്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0