ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു

The Sabarimala Aravana manufacturing plant is increasing its Aravana manufacturing capacity

Sep 9, 2026 - 19:56
 0
ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു


ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ അരവണ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നു. പ്രതിദിന നിര്‍മ്മാണ ശേഷി 85,000 മുതല്‍ ഒരുലക്ഷം കണ്ടെയ്‌നര്‍ വരെ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ആകെ നിര്‍മ്മാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്‌നര്‍ ആകും. നിലവില്‍ രണ്ടു മുതല്‍ 2.25 ലക്ഷം കണ്ടെയ്‌നര്‍ വരെയാണ് പ്രതിദിന നിര്‍മ്മാണശേഷി. പുതുതായി ആറ് അരവണ പ്രിപ്പറേഷന്‍ പാന്‍ രണ്ട് കൂളിംഗ് ചേമ്പറുകള്‍, ഒരു ബോയിലര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. നിലവില്‍ 26 അരവണ പ്രിപ്പറേഷന്‍ പാനുകളും ആറ് കൂളിംഗ് ചേമ്പറുകളും. ആറ് ബോയിലറുകളുമാണ് ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിലുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0