ശബരിമലയിലേക്ക് ഭക്തർ അനിയന്ത്രിതമായി എത്തുകയാണ്.കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ല. എസ് ശ്രീജിത്ത്
The ADGP also said that pilgrims should not insist on having darshan that day. He clarified that there is no need to be afraid.
ശബരിമലയിലേക്ക് തീർത്ഥാടകർ അനിയന്ത്രിതമായി എത്തുകയാണ് എങ്കിലും കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്നും എഡിജിപി എസ്. ശ്രീജിത്ത്. അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്. ഹോൾഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കണം. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബർ 5ന് ബുക്ക് ചെയ്തിട്ട് ഇന്ന് വരുന്നവരുണ്ട്’’ – എസ്.ശ്രീജിത്ത് പറഞ്ഞു. വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടാണ്. ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും. ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഭക്തജനങ്ങളോട് ബലം പ്രയോഗിക്കാനാകില്ല. ഇന്ന് ഉണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും’’.
മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിൽ അധികം തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ആദ്യ ദിവസം വൈകിട്ട് 29,000 പേരാണ് തീർഥാടനത്തിന് വന്നതെങ്കിൽ ഇത്തവണ ആദ്യദിവസം എത്തിയത് 55,000 പേരാണ്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













