പെരുനാട് കക്കാട്ട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അയ്യപ്പനെ കണ്ടുതൊഴാന്‍ ആയിരങ്ങള്‍ എത്തി

Thousands of people came to see Ayyappa at Perunadu Kakkat Dharmashastha Temple

Jan 22, 2026 - 22:55
 0
പെരുനാട് കക്കാട്ട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അയ്യപ്പനെ കണ്ടുതൊഴാന്‍ ആയിരങ്ങള്‍ എത്തി

പെരുനാട് കക്കാട്ട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍  തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പനെ കണ്ടുതൊഴാന്‍ ആയിരങ്ങള്‍ എത്തി.
മകര സംക്രമ സന്ധ്യയില്‍ ശബരിമല  അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങളാണ് പന്തളത്തേക്കുള്ള മടക്ക യാത്രയില്‍ കക്കാട്ട് ശ്രീ ധര്‍മ്മശാസ്താ  ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത്. ശബരിമലയിൽനിന്ന് ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്. ‌‌ശബരിമലയും പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രവും കഴിഞ്ഞാൽ പെരുനാട് ക്ഷേത്രത്തിൽ മാത്രമാണ് തിരുവാഭരണം ചാർത്തുന്നത്. യുവതികൾക്കു തിരുവാഭരണം ചാർത്തിയ അയ്യപ്പദർശനം നടത്താനാവുന്നത് ശബരിമലയുടെ മൂലക്ഷേത്രമായ പെരുനാട് കക്കാട്ട് കോയിക്കലാണ്. മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകൾ ഇവിടെയെത്താറുണ്ട്. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0