ചക്കുളത്തുകാവ് തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്
Bright welcome for Chakkulathukavu Thiruvabharana procession
തിരുവല്ല: - ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നൊയമ്പ് മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്.കൊട്ടും കുരവയും വാദ്യോപകരണങ്ങളുടേയും അകമ്പടിയോടെ ദേവിയ്ക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ നൂറ് കണക്കിന് വിശ്വസികൾ പങ്കെടുത്തു. കാവുംഭാഗം തിരു- എറങ്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുമ്പ്രം ,നീരേറ്റുപുറം ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി. ഘോഷയാത്ര കടന്നു പോയ ഭാഗത്തെ ക്ഷേത്രത്തിൻ്റെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.റോഡിൻ്റെ ഇരുവശങ്ങളിലും നിലവിളക്ക് കത്തിച്ചും ,അലങ്കാര ദീപങ്ങൾ ചാർത്തിയും സ്ത്രീ ഭക്തർ താലപ്പൊലി ഏന്തിയുമാണ് തിരുവാഭരണ ഘോഷയാത്രയെ വരവേറ്റത്.ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി അഷ് ടൈശ്വര്യ ദീപാരാധന നടന്നു.മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ,മേൽശാന്തിമാരായ അശോകൻ നമ്പൂതിരി ,രഞ്ജിത്ത് നമ്പൂതിരി ,ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഘോഷയാത്രയ്ക്ക് ശേഷമുള്ള ചടങ്ങുകൾക്കും മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, മാത്യു, സമിതി അംഗങ്ങൾ ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











