വാഹന മോഡിഫിക്കേഷനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി സിപി ജോൺ

Transport Minister CP John has said that restrictions will be imposed on vehicle modifications with exhausts that emit excessive noise and bright lights

Jun 30, 2026 - 20:53
 0
വാഹന മോഡിഫിക്കേഷനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി സിപി ജോൺ

അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന എക്‌സ്‌ഹോസ്റ്റുകളും തീവ്രതയേറിയ ലൈറ്റുകളും ഉള്ള വാഹന മോഡിഫിക്കേഷൻ കേരളത്തിൽ അനുവദിക്കില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി സി. പി. ജോൺ. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന നിയമം കർശനമായി പാലിക്കപ്പെടുമെന്നും കൂടുതൽ നിയമവിരുദ്ധ ഇളവുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്നതോ എതിരെ വരുന്ന ഡ്രൈവർമാരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന  ഉയർന്ന പവർ ഉള്ള എൽ.ഇ.ഡി, ഫ്ലാഷ് ലൈറ്റുകൾ പാടില്ല. വാഹനത്തിന്റെ ഘടന മാറ്റുന്നതോ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതോ ആയ യാതൊരുവിധ അൾട്രേഷനുകളും അനുവദിക്കില്ല. മോട്ടോർ വാഹന വകുപ്പ്പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, അപകടകരമല്ലാത്തതും മുൻകൂർ അനുമതി ആവശ്യമില്ലാത്തതുമായ 18 തരം സാധാരണ ഫിറ്റിങ്സുകൾ അനുവദിച്ചിട്ടുണ്ട്: വാഹനങ്ങളുടെ ഇത്തരം മാറ്റങ്ങൾ പൂർണ്ണമായും നിയമവിധേയമാക്കുന്നതിനായി 100 ദിവസത്തെ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഒരു വിദഗ്ദ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മോഡിഫിക്കേഷൻ നടത്തിയാൽ വലിയ തുക പിഴ ഈടാക്കാനും വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0