കേരള മുസ്ലിം ജമാഅത്ത് ജില്ലാ നബിദിന റാലി കൊല്ലം നഗരത്തിൽ നിറസാന്നിധ്യമായി
കൊല്ലംനഗരത്തിൽകേരള മുസ്‌ലിം ജമാഅത്ത് ജില്ലാനബിദിന റാലി നിറസാന്നിധ്യമായി.
കൊല്ലം:കേരള മുസ്ലിം ജമാഅത്ത് സമസ്ത സെന്റിനറിയുടെ ഭാഗമായി മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാസത്തിൽ ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ ജില്ലയിൽ നടത്തിയ മിലാദ് ക്യാമ്പയ്ന്റെ സമാപനമായി നഗരത്തിൽ ജില്ലാ നബിദിന റാലി നടത്തി.
റാലിക്ക് മുൻ നിരയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാ അത്ത്, എസ് വൈ എസ് ,എസ് എസ് എഫ് , എസ് എം എ, എസ് ജെ എം., യുണൈറ്റഡ് ഫാർമേഴ്സ് ഫോറം എന്നിവയുടെ ജില്ലാ നേതൃത്വങ്ങളായ
എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി,
ഡോ എൻ ഇല്യാസ് കുട്ടി,|
ഡോ മുഹമ്മദ് കുഞ്ഞു സഖാഫി,
മണപ്പള്ളി എ കെ ഹംസാസഖാഫി,
സയ്യിദ്ഹസ്ബുള്ള ബാഫഖി, അബ്ദുൽ റഹുമാൻ ബാഫഖി, ഏരൂർ ഷംസുദ്ദീൻ മദനി,എം എസ് താഹിർ ഹാജി, നിസാമുദ്ദീൻ ഫാളിലി,മുഹമ്മദ് ഇല്യാസ്,നുജുമുദ്ദീൻ അമാനി,മുജീബ് ബദവി,സിദ്ധീഖ് മിസ്ബാഹി,ഷിഹാബ് ക്ലാപ്പന ,ഹാരിസ് കോയ തങ്ങൾ,റാശിദ് ജൗഹരി, അനസ് മൈലാപ്പൂര്താഹാ മുസലിയാർ തട്ടാമല , അബ്ദുൽ സലാംഫൈസി,നൈസാം സഖാഫി, ബുഖാരി സഖാഫി, അഞ്ചൽ നിസാമുദ്ദീൻ മുസലിയാർ നൂറുദ്ദീൻ മഹ്ളരി, ഫസ്ലുദ്ദീൻ മുസലിയാർ, മുഈനുദ്ദീൻ, തട്ടാമല , സയ്യിദ് കെ എസ് കെ തങ്ങൾ, സയ്യിദ് ഹാജി ഫസ്ലുദ്ദീൻ മാവിള, ഷാജഹാൻ പാവുമ്പ , കിളികൊല്ലൂർ വാഹിദ്,അൻ സർദ്ദീൻ മുസലിയാർ, മുഹമ്മദ് ഷഫീഖ് മുസലിയാർ പള്ളിമുക്ക് , എസ് ആർ ഫൈസൽ, കുന്നിക്കോട് നൗശാദ് മുസലിയാർ,ഫൈസൽ ജൗഹരി , സുധീർ കുളപ്പാടം, താഹാ ഞാറക്കൽ, കരുനാഗപ്പള്ളി നൗശാദ് മുസലിയാർ,ഫസ്ലുദ്ദീൻ നടക്കൽ , മുജീബ്മുജീബ് ജൗഹരി, പങ്കെടുത്തു.തൊട്ട് പിറകിൽ സി ജി അംഗങ്ങൾ അണിനിരന്നു.
സമസ്തയുടെയും എസ് എസ് എഫിന്റെയും പതാകയും വഹിച്ചു കൊണ്ട് പ്രവാചകാനുരാഗഗീതങ്ങൾ അറബിയിലും മലയാളത്തിലും ആലപിച്ചാണ് റാലി നടത്തിയത്.വൈകിട്ട് നാലരയോടെ ആശ്രാമം മൈതാനിയിൽ നിന്ന് ആരംഭിച്ച റാലിക്ക് സെന്റിനറി ഗാർഡ് അംഗങ്ങൾ അകമ്പടി മാർച്ച് നടത്തി.
സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സെന്റിനറി ഗാർഡ് അംഗങ്ങൾ വെള്ള വസ്ത്രം കടുംനീല ജാക്കറ്റും ഷൂവും ധരിച്ച് സമസ്തയുടെ പതാകയും വഹിച്ച് നടത്തിയ മാർച്ച് നഗരത്തിന് കൗതുകമായി ചീഫ് കമാണ്ടർ മുഹമ്മദ് ശഫീഖ് മുസലിയാർ നേതൃത്വം നൽകി.
സമസ്ത , മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് , എസ് ജെ എം , എസ് എം എ,പ്രവർത്തകരാണ് പങ്കെടുത്തത്.റാലിയിൽ പങ്കെടുത്തവർ വെള്ള വസ്ത്രമാണ് ധരിച്ചത്. തൊപ്പി, തലപ്പാവ് എന്നിവയാൽ തലമറച്ചിരുന്നു. പ്രകോപനപരമായ മുദ്രാവാക്യ വിളികളൊന്നും കേൾപ്പിക്കാതെ ആത്മീയതയിൽ ലയിച്ച് നഗരത്തിൽ നടത്തിയ റാലിയെ കാണികൾ അത്ഭുതത്തോടെ കണ്ടു. ആശ്രാമം മൈതാനിയിൽ നിന്നും കെ എസ് ആർ ടി സി വഴി ചിന്നക്കട റൗണ്ടിലൂടെ ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പീരങ്കിമൈതാനിയിൽ സമാപിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













