കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ റാലി ചാത്തന്നൂർ സോണിൻ്റെ വിവിധ ഭാഗങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങൾ

Kerala Muslim Jamaat District Rally Warm receptions in various parts of Chathannoor Zone

Dec 26, 2025 - 11:46
 0
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ റാലി ചാത്തന്നൂർ സോണിൻ്റെ വിവിധ ഭാഗങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങൾ

കൊല്ലം :മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി ഒന്നു മുതൽ 16 വരെ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയുടെ കൊല്ലം ജില്ലാ ജാഥയ്ക്ക് ചാത്തന്നൂർ സോണിൻ്റെ വിവിധഭാഗങ്ങളിൽ ഊഷ്മളമായ സ്വീകരണങ്ങൾ നൽകി.  പാരിപ്പള്ളിയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ഡോ എൻ ഇല്യാസ്കുട്ടി ജാഥാ ചീഫ്ക്യാപ്റ്റനും സമസ്ത മുശാവറ അംഗവുമായ ഇസ്സുദ്ദീൻ കാമിൽ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ജാഥാ ക്യാപ്റ്റൻമാരായ ഡോ പി എ മുഹമ്മദ് കുഞ്ഞു സഖാഫി, അബ്ദുൽ റഹുമാൻ ബാഫഖി എന്നിവർ പ്രസംഗിച്ചു.
 
പതിറ്റാണ്ടിൻ്റെ കരുത്തും വളർച്ചയും വിളിച്ചറിയിച്ചു കൊണ്ട് നടത്തിയ ജാഥ ചാത്തന്നൂർ സോണിൻ്റെ ഘടകങ്ങൾ പ്രവർത്തിക്കുന്ന നടക്കൽ പരവൂർ കൊട്ടിയം മൈലാപ്പൂര് കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നത് പ്രവർത്തകർക്ക് ആവേശമായി. സെൻ്ററിനറി ഗാർഡ് അകമ്പടിയോടെ ജില്ലാ നേതൃത്വത്തെ സ്വീകരിക്കുന്നത് ആകർഷകമായി. പ്രസ്ഥാന നേതൃത്വം ഒന്നടങ്കം കേരള യാത്രയുടെ ജില്ലാ ജാഥയിൽ അണിനിരന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറു പ്രകാശവർഷങ്ങൾ അവലോകനം ചെയ്യുന്ന സെൻ്ററിനറി കർമ്മ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് മാനവിക സന്ദേശം ജനങ്ങളിലേക്ക് എന്ന സന്ദേശത്തിൽ മനുഷ്യർക്കൊപ്പമെന്ന പ്രമേയവുമായിട്ടാണ് കേരള യാത്ര നടക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നി സംഘടനകളിലെയും എസ്‌ ജെ എം , എസ് എം എ എന്നിവയിലെയും നിരവധി നേതാക്കളും പ്രവർത്തകരും ജില്ലാ വാഹന ജാഥയിൽ പങ്ക് കൊണ്ടു. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലൂടെയാണ് ജാഥകടന്നുപോകുന്നത്.ജില്ലാ നേതാക്കളായ മണപ്പള്ളി ഹംസാ സഖാഫി, താഹ മുസലിയാർ, നിസാമുദ്ദീൻഫാളിലി,മുഹമ്മദ് ഇല്യാസ് ,സയ്യിദ് ജഅഫർ തങ്ങൾ, കുന്നിക്കോട് നൗഷാദ് മുസലിയാർ, ഷാജഹാൻ പാവുമ്പ ,ഫസ്ലുദ്ദീൻ നടക്കൽ, ആശിഖ്തങ്ങൾ, ഫൈസൽ മുഈനി ' റിയാസ് സഖാഫി, തൗഫീഖ് കരിക്കോട് പങ്കെടുത്തു. ജാഥ കുളപ്പാടത്ത് സമാപിച്ചു. വെള്ളിയാഴ്ച ഇന്ന് ജില്ലാ ജാഥയെ പത്തനാപുരം സോണിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വീകരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0