വാഹനമോടിക്കുമ്പോള്‍ ഡ്രൈവർമാർ മറ്റ് കാര്യങ്ങളിലുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കണമെന്ന് അബുദബി പൊലീസ്

Abu Dhabi Police have released footage of a serious car accident in Abu Dhabi

Jul 3, 2026 - 19:51
 0
വാഹനമോടിക്കുമ്പോള്‍ ഡ്രൈവർമാർ മറ്റ് കാര്യങ്ങളിലുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കണമെന്ന് അബുദബി പൊലീസ്


വാഹനമോടിക്കുമ്പോള്‍ ഡ്രൈവർമാർ മറ്റ് കാര്യങ്ങളിലുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കണമെന്ന് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുക, സോഷ്യല്‍ മീഡിയ ഉപയോഗിക്കുക, ഫോണ്‍വിളിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്ന് തിരിച്ച് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് യുഎഇ ട്രാഫിക് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അബുദബി പൊലീസ് അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0