സ​ർ​ക്കാ​രി​ന്‍റെ സ​ര​ൾ കേ​ര​ളം ബി​ല്ലി​നെ നാ​ടി​ന് വി​നാ​ശ​ക​ര​മാ​യ ക​രാ​ള ബി​ല്ലെന്ന് ജി ​സു​ധാ​ക​ര​ൻ

G Sudhakaran has termed the governments Saral Kerala Bill a disastrous and ominous piece of legislation for the state

Oct 29, 2026 - 20:42
 0
സ​ർ​ക്കാ​രി​ന്‍റെ സ​ര​ൾ കേ​ര​ളം ബി​ല്ലി​നെ നാ​ടി​ന് വി​നാ​ശ​ക​ര​മാ​യ ക​രാ​ള ബി​ല്ലെന്ന് ജി ​സു​ധാ​ക​ര​ൻ


സ​ർ​ക്കാ​രി​ന്‍റെ സ​ര​ൾ കേ​ര​ളം ബി​ല്ലി​നെ നാ​ടി​ന് വി​നാ​ശ​ക​ര​മാ​യ ക​രാ​ള ബി​ല്ലെന്ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സം​സ്ഥാ​ന​ത്തെ കൃ​ഷി​ഭൂ​മി​യും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും വ​ന​മേ​ഖ​ല​യും വ​ൻ​തോ​തി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നും കു​ട്ട​നാ​ടി​നെ​യും കോ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ബി​ൽ നി​ല​വി​ലെ രൂ​പ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യാ​ൽ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും, വി​ഷ​യം വേ​ണ്ട​ത്ര പ​ഠി​ക്കാ​തെ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി​മാ​രു​ടെ വാ​ക്കാ​ലു​ള്ള ഉ​റ​പ്പു​ക​ൾ വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ ജി. ​സു​ധാ​ക​ര​ൻ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ത്തെ പ്ര​തി​പ​ക്ഷവും പി​ന്തു​ണ​ച്ചു.

സ​ര​ൾ ബി​ൽ പാ​സാ​യാ​ൽ സം​സ്ഥാ​ന​ത്തെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ​ക്കും കൃ​ഷി​ഭൂ​മി​ക്കും യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കും നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളും അ​നു​മ​തി​ക​ളും എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കാ​കു​ക​യാ​ണ് സ​ര​ൾ കേ​ര​ളം ബി​ല്ലി​ന്‍റെ ല​ക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0