കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും

free travel scheme for women in KSRTC buses will be known as Priyadarshini and will start from June 15

Jun 10, 2026 - 13:00
 0
കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായ പദ്ധതി പ്രിയദർശിനി എന്ന പേരിലാകും അറിയപ്പെടുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഒരു മാസം 65 മുതൽ 70 കോടി രൂപവരെയും ഒരു വർഷം 800 കോടി രൂപയിലധികവും നഷ്ടം വരുമെന്നും അത് സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നാണ് കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര.  ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെഎസ്ആർടിസി ശേഖരിക്കും. ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്ആർടിസി സർക്കാരിനെ അറിയിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0