2027 മാർച്ച് മുതൽ ഏകീകൃതവും നിയമപരവുമായ ഒറ്റ സമയക്രമത്തിലേക്ക് ഇന്ത്യ മാറും
India will switch to a single unified and legal time system from March 2027
രാജ്യത്തെ നിയമപരവും ഭരണപരവും വാണിജ്യപരവുമായ എല്ലാ കാര്യങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം പൊതു റഫറൻസാക്കി കേന്ദ്ര സർക്കാർ 'ലീഗൽ മെട്രോളജി റൂൾസ്, 2026' വിജ്ഞാപനം ചെയ്തു. സർക്കാറിന്റെ ‘ഒരു രാജ്യം, ഒരു സമയം എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഇന്ത്യ നേരത്തെയും ഐഎസ്ടി തന്നെയാണ് പിന്തുടർന്നിരുന്നതെങ്കിലും, ബാങ്കിംഗ്, ഡിജിറ്റൽ നെറ്റ്‌വർക്കുകൾ, മറ്റ് ഇടപാടുകൾ എന്നിവ വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കാതെ ഔദ്യോഗികമായ ഇന്ത്യൻ സമയ സ്രോതസ്സുമായി കൃത്യമായി ഏകോപിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമം. 2027 മാർച്ച് മുതൽ ഏകീകൃതവും നിയമപരവുമായ ഒറ്റ സമയക്രമത്തിലേക്ക് ഇന്ത്യ മാറും. സിസിയം അറ്റോമിക് ക്ലോക്കുകളും ഹൈഡ്രജൻ മാസറുകളും ഉപയോഗിച്ചാണ് എൻപിഎൽ സമയം അളക്കുന്നത്. ഇവയുടെ കൃത്യത എത്രത്തോളമെന്നാൽ, ഏകദേശം 3 ലക്ഷം വർഷങ്ങളിൽ കേവലം ഒരു സെക്കൻഡിന്റെ വ്യത്യാസം മാത്രമേ ഈ ക്ലോക്കുകളിൽ വരാൻ സാധ്യതയുള്ളൂ.
പുതിയ നിയമപ്രകാരം, ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം ഐഎസ്ടി തന്നെ പൊതു റഫറൻസായി ഉപയോഗിക്കണം. സർക്കാർ വകുപ്പുകൾ, ബിസിനസ്സുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയെല്ലാം തങ്ങളുടെ കമ്പ്യൂട്ടർ അധിഷ്ഠിത സമയ സംവിധാനങ്ങൾ ഈ ഔദ്യോഗിക സമയവുമായി ബന്ധിപ്പിക്കേണ്ടി വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













