പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
Chief Minister VD Satheesan said that a decision will be taken after completing the legal examination of the ED recommendation
പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യത്തിൽ രാഷ്ട്രീയമല്ല, നിയമപരമായ പരിശോധനയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി അറിയിച്ചിരിക്കുന്ന കാര്യങ്ങളുടെ ഗൗരവവും നൽകിയ തെളിവുകളും സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസിയായ ഇഡി ഒരു കാര്യ അറിയിച്ചാൽ അത് പറ്റില്ലെന്ന് പറഞ്ഞ് അവഗണിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡിയുടെ അന്വേഷണവുമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മുമ്പ് സഹകരിച്ച കാര്യവും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











