വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്
Electricity Minister Sunny Joseph says the power crisis cannot be resolved quickly
വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പവർക്കട്ട്. ചില നിയന്ത്രണങ്ങൾ വരുത്തുന്നത് കേരളമല്ല. 25 ശതമാനമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ആവശ്യമുള്ള വൈദ്യുതി ലഭ്യമാവാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 12 മണി കഴിഞ്ഞും പീക്ക് സമയമായി കണക്കാക്കേണ്ടി വരുന്ന അവസ്ഥ. ജനങ്ങളുടെ പ്രയാസം സർക്കാർ മനസ്സിലാക്കുന്നു. അതിൽ ഖേദം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











