ആത്മീയ വിചാരം: ചരിത്രപ്രസിദ്ധമായ ആലപ്പുഴ ശ്രീ മഹാദേവ ക്ഷേത്രം
ആത്മീയ വിചാരം: ആലപ്പുഴ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ശ്രീ മഹാദേവ ക്ഷേത്രം.
ഈശ്വരവിശ്വാസികൾക്ക് വേണ്ടി ഒരു കുറിപ്പ്.
ആലപ്പുഴ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ മഹാദേവക്ഷേത്രം. ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം മൃത്യുവിജയിയായ പരമശിവനും ആദിപരാശക്തിയായ ശ്രീ പാർവ്വതിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഭഗവതിക്ക് ശിവനേക്കാൾ പ്രസിദ്ധി ഉണ്ട് എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിയ്ക്കുന്നത് ഈ ക്ഷേത്രത്തെയാണ്. എന്നാൽ മഹാദേവനെക്കാൾ ഭഗവതിയ്ക്ക് പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ആദിപരാശക്തിയായ ഭഗവതി സ്വയംവര പാർവ്വതി, മഹാകാളി, സതി തുടങ്ങിയ ഭാവങ്ങളിൽ ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. Devi രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്ര പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത്തരം ഒരു വഴിപാട് മറ്റ് ക്ഷേത്രങ്ങളിൽ കാണാൻ സാധിക്കില്ല. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. പരാശക്തിയ്ക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ഇത് വരുന്നുണ്ട്. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഗംഗാദേവി, നീലഗ്രീവൻ, സ്ഥലീശൻ, ചണ്ഡികേശ്വരൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകര മാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ", നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി ഉത്സവം, വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി, ചിത്രാപൗർണ്ണമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവ കൂടാതെ ശിവപ്രധാനമായ ഞായറാഴ്ച, തിങ്കളാഴ്ച, ഭഗവതിപ്രധാനമായ ചൊവ്വാഴ്ച, വെള്ളിയാഴ്ച, പൗർണ്ണമി, അമാവാസി തുടങ്ങിയ ദിവസങ്ങൾ ഈ ക്ഷേത്രത്തിൽ പ്രധാനമാണ്. ശബരിമല തീർത്ഥാടകർ സന്ദർശിക്കുന്ന ഒരു മുഖ്യ ഇടത്താവളം കൂടിയാണ് ഈ ക്ഷേത്രം. ചെങ്ങന്നൂര്‍ mahadeva ക്ഷേത്രം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













