ഇറാന്റെ മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം ഇമാം റിസ മസ്ജിദിൽ സംസ്കരിച്ചു
The body of Irans former supreme leader Ayatollah Ali Khamenei was laid to rest at the Imam Reza Mosque
ഇറാന്റെ മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം ഇമാം റിസ മസ്ജിദിൽ സംസ്കരിച്ചു. ഇറാനിലും ഇറാഖിലുമായി നടന്ന വിലാപ യാത്രകൾക്ക് ശേഷമാണ് മൃതദേഹം മഷ്ഹദിൽ എത്തിച്ചത്.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നാല് മാസത്തിന് ശേഷമാണ് ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടത്താനായത്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.
ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്ര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കാളികളായത്. ഇസ്ലാമിക ഭരണകൂടത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതിനായി വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ ടെഹ്‌റാനിലെ ഭരണാധികാരികൾ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











