വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

Ukraine asks US to increase regional missile support to counter Russian aggression

Aug 13, 2026 - 21:23
 0
വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി

വലിയ തോതില്‍ മിസൈല്‍ ക്ഷാമം നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് അമേരിക്കയോട് യുക്രൈൻ സഹായം അഭ്യർത്ഥിച്ചു. റഷ്യയുടെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുക്രെയിനിലെ നഗരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ വരുന്നതായും സെലെന്‍സ്‌കി വെളിപ്പെടുത്തി.  യുഎസിലെ മിസൈല്‍ സംവിധാനങ്ങളുടെ 10 ശതമാനം യുക്രെയ്ന് നല്‍കിയാല്‍ റഷ്യയുടെ എല്ലാ ബാലിസ്റ്റിക് മിസൈലുകളെയും ഞങ്ങള്‍ തകര്‍ക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രെയ്ന്‍ പുതിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ അവയുടെ വിശദാംശങ്ങള്‍ സെലെന്‍സ്‌കി വെളിപ്പെടുത്തിയില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0