അപൂർവ്വ നേട്ടം സ്വന്തമാക്കി എഐ അധിഷ്ഠിത നിയമ സ്ഥാപനം

AI based law firm achieves rare feat

Jun 23, 2026 - 20:14
 0
അപൂർവ്വ നേട്ടം സ്വന്തമാക്കി എഐ അധിഷ്ഠിത നിയമ സ്ഥാപനം


ലോകത്തിലാദ്യമായി ഒരു എഐ അധിഷ്ഠിത നിയമ സ്ഥാപനം പരമ്പരാഗത മനുഷ്യ അഭിഭാഷകരുടെ സംഘത്തിനെതിരെ ചരിത്രപരമായ വിജയം നേടി. ഗാർഫീൽഡ് എഐ എന്ന യുകെയിലെ ആദ്യത്തെ അംഗീകൃത  എഐ നിയമ സ്ഥാപനമാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഒരു ഫ്രീലാൻസ് ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റിന് ലഭിക്കാനുണ്ടായിരുന്നഏകദേശം 7.4 ലക്ഷം രൂപ കുടിശ്ശിക ഈടാക്കാൻ വേണ്ടിയാണ് ഈ കേസ് ഫയൽ ചെയ്തത്. കേസിന്റെ വാദത്തിന് മുന്നോടിയായുള്ള എല്ലാ നിയമപരമായ കാര്യങ്ങളും പൂർണ്ണമായും കൈകാര്യം ചെയ്തത് ഈ എഐ സിസ്റ്റമാണ്. ഇതിൽ നാല് സാക്ഷിമൊഴികൾ തയ്യാറാക്കൽ, കോടതി രേഖകളുടെ ബണ്ടിൽ നിർമ്മാണം, എതിർകക്ഷിയുടെ പ്രത്യാരോപണങ്ങളെ പ്രതിരോധിക്കൽ എന്നിവ ഉൾപ്പെടുന്നു. ചെലവ് കുറഞ്ഞ നിയമസഹായംസാധാരണക്കാരെ സംബന്ധിച്ച് വക്കീൽ ഫീസും കോടതി ചെലവുകളും താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഇത്തരം എഐ സ്ഥാപനങ്ങൾ തുണയാകുന്നത്.ഈ കേസിൽ പരാതിക്കാരിക്ക് ഗാർഫീൽഡ് എഐ-ക്ക് നൽകേണ്ടി വന്നത് വെറും  42,000 രൂപ മാത്രമാണ്. വളരെ കുറഞ്ഞ ചിലവിൽ അവർക്ക് കേസ് ജയിക്കാനും തുക തിരികെ ലഭിക്കാനും ഇത് വഴി സാധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0