ആരോഗ്യവകുപ്പിനെ കഴിഞ്ഞ പത്തുവർഷം വിമർശിച്ചിട്ടുണ്ട് അവ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
Minister Muraleedharan noted that he has been critical of the Health Department for the past decade
ആരോഗ്യവകുപ്പിനെ കഴിഞ്ഞ പത്തുവർഷം ഞാൻ വിമർശിച്ചിട്ടുണ്ട്. ഞാൻ ശ്രമിക്കുന്നത് അവ ആവർത്തിക്കാതിരിക്കാനാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി പരിഹരിക്കും. കഴിഞ്ഞ പത്തുവർഷത്തെ എന്റെ വിമർശനം ഉത്തരവാദിത്വത്തോട് കൂടിയുള്ളത്. ഞാൻ നോക്കുന്നത് വിമർശനങ്ങൾ വന്നപ്പോൾ എന്ത് നടപടിയാണ് കഴിഞ്ഞ പത്തുവർഷം ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ഒരു വാർത്ത ലഭിച്ചാൽ അതിൽ അന്വേഷണം നടത്താതെ തീരുമാനമെടുക്കുന്നത് ശരിയല്ല.
കഴിഞ്ഞ 10 വർഷം ആരോഗ്യ വകുപ്പിനെ താൻ കല്ലെറിഞ്ഞിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. കല്ലേറ് തിരിച്ചു കിട്ടുമ്പോഴാണ് അത് ബോധ്യമാകുന്നത് എന്നും കെ മുരളീധരൻ. മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










