ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
The strike was called by the United Forum of Bank Unions
ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. 28 തിയ്യതി മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികൾക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇടപാടുകാർക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










