വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപ കുറച്ചു
Commercial LPG cylinder prices slashed by Rs 183 Big relief to hotels restaurants and caterers
പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 183.50 രൂപയുടെ വലിയ കുറവ് വരുത്തി. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് മേഖലകൾ എന്നിവയ്ക്ക് വലിയ ആശ്വാസമേകും. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ശാന്തമാകുകയും, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ നീങ്ങി ക്രൂഡോയിൽ വിതരണം സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് ഈ വിലക്കുറവ് ഉണ്ടായത്. 2026 വർഷത്തിലെ ആദ്യത്തെ വാണിജ്യ എൽപിജി വിലക്കുറവാണിത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയിൽ നിന്ന് 180 രൂപ കുറഞ്ഞ് 2,951 രൂപയായി. തിരുവനന്തപുരത്ത് പുതുക്കിയ വില 2,971.50 രൂപയും കോഴിക്കോട്ട് 2,983 രൂപയുമാണ്. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാമിന്റെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ യാതൊരു മാറ്റവുമില്ല. മുൻ മാസത്തെ അതേ നിരക്കിൽ തന്നെയായിരിക്കും ഗാർഹിക സിലിണ്ടറുകളുടെ വിതരണം.പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളും മറ്റും ഉപയോഗിക്കുന്ന 5 കിലോയുടെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 13 രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











