'ശോഭ സുരേന്ദ്രനും പിഷാരടിയും' പാലക്കാട്ടേത് കേരളം ഉറ്റുനോക്കുന്ന മത്സരമാണ്
Shobha Surendran and Pisharody to contest Palakkad Kerala is looking forward to the contest
കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പാലക്കാട് നടക്കാനിരിക്കുന്നത്. സ്ഥാനാർത്ഥികൾ കൊണ്ട് തന്നെ മണ്ഡലം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. തുടർച്ചയായി യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കുറച്ച് വർഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് രാഷ്ട്രീയ ശ്രദ്ധ ഏറെ ലഭിച്ച സ്ഥലമാണിത്. 2011 മുതൽ 2024 വരെ ഷാഫി പറമ്പിലായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ 2024-ലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണക്കേസിൽ പ്രതിയായത് ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരിക്കുകയാണ് മലയാളികൾ. രമേഷ് പിഷാരടിയാണ് കോൺഗ്രസിനായി ഇപ്രാവശ്യം രംഗത്ത് ഇറങ്ങുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയായ എൻഎംആര്‍ റസാഖ് എൽഡി എഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. എൻഎംആര്‍ റസാഖിന്റെ സ്ഥാനാർത്ഥിത്വം പേയ്മെന്‍റ് സീറ്റാണോ എന്ന വിമർശനം പാലക്കാട് ഉയർന്നുവരുന്നുണ്ട്. സുരേന്ദ്രനാണ്. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ എതിരാളിയായിരുന്നു ശോഭ സുരേന്ദ്രൻ. ബിജെപി രണ്ടാം സ്ഥാനത്ത് എത്തുന്നതും ശോഭ സുരേന്ദ്രൻ മത്സരിക്കുമ്പോഴായിരുന്നു.
പാലക്കാട് മത്സരം ഏവരും കാത്തിരിക്കുന്നത് സ്ഥാനാർത്ഥികളുടെ മികവ് കൊണ്ട് തന്നെയാണ്. ശോഭ സുരേന്ദ്രന്റെ വരവോടെ പാലക്കാട് ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കോമഡി വേഷം കൊണ്ട് ശ്രദ്ധ നേടിയ രമേശ് പിഷാരടി തന്റെ രാഷ്ട്രീയ അഭിപ്രായം കൊണ്ട് നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ പാലക്കാടിനെ നയിക്കാൻ രമേശോ.. ശോഭയോ... അതോ എൽഡിഎഫോ...
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













