ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ: പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രിയ അജയൻ.

She said that she had directly informed the BJP leadership about this.

Dec 16, 2025 - 19:50
 0
ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ: പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രിയ അജയൻ.

ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ കൊണ്ടാണെന്ന് പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രിയ അജയൻ. ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ നിലപാട് വ്യക്തമാക്കിയത്. ചെയർപേഴ്സൺ ആയിരുന്നപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്ന് പൂർണമായ പിന്തുണ ലഭിച്ചില്ല. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയി. ഇക്കാര്യം നേരിട്ട് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു . അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെ'ന്നും കുറിപ്പിൽ പ്രിയ വ്യക്തമാക്കിയിട്ടുണ്ട്.ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായെന്നും ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0