മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണം കടം കൊടുത്തു. തിരികെ കിട്ടുന്നതിനായി വീട് വിട്ടിറങ്ങിയ ഗൃഹനാഥനെ കാണാനില്ല.

Sep 20, 2026 - 08:20
 0
മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണം കടം കൊടുത്തു. തിരികെ കിട്ടുന്നതിനായി വീട് വിട്ടിറങ്ങിയ ഗൃഹനാഥനെ കാണാനില്ല.

മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണംകടംകൊടുത്തു.തിരികെകിട്ടുന്നതിനായി വീട് വിട്ടിറങ്ങിയ ഗൃഹനാഥനെ കാണാനില്ല.

കോട്ടയം : വായ്പ കൊടുത്ത പണം തിരികെ ലഭിക്കുന്നതിനായി അന്വേഷിച്ചിറങ്ങിയ ഗ്രഹനാഥനെ കാണാതായിട്ട് രണ്ടാഴ്ച.

 മകളുടെ വിവാഹത്തിനായി കരുതി വച്ച 4 ലക്ഷം രൂപ കടം കൊടുത്തു. തിരികെ ചോദിച്ചിട്ടും പണം നല്‍കിയില്ല. വിവാഹ ദിവസം അടുത്തതോടെ കടുത്ത മാനസിക വിഷമത്തിലായി.മകളുടെ വിവാഹാവശ്യത്തിനായി കരുതിയ പണം വായ്പ നല്‍കി; വിവാഹം അടുത്തിട്ടും പണം തിരികെ കിട്ടിയില്ല; പണവുമായി വരാമെന്ന് പറഞ്ഞിറങ്ങിയ ഗൃഹനാഥനെ കാണാതായിട്ട്.

എരുമേലി ടൗണിന് സമീപം താമസിക്കുന്ന സലാം എന്നയാളെയാണ് കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാതായത് ബന്ധുക്കള്‍ എരുമേലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളാണ് സലാം. ഇയാള്‍ ആര്‍ക്കാണ് പണം കടം നല്‍കിയതെന്ന് ബന്ധുക്കള്‍ക്ക് അറിയില്ലെന്നും ബന്ധു പറഞ്ഞു. പിതാവിനെ കാണാതായതോടെ 13 ന് നിശ്ചയിച്ചിരുന്ന മകളുടെ വിവാഹം മാറ്റി വച്ചു. പോലീസ് അന്വേഷണം നടത്തിയിട്ടും യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0