ഫാർട്ട് ഉണ്ടാക്കിയ പൊല്ലാപ്പ്: ഇൻഫ്ലുവൻസറായ ക്രിസ്റ്റിൻ കോനെൽ കൗതുക സംഭവം തുറന്നുപറയുകയാണ്
The incident happened seven years ago while she was resting in a hotel room after undergoing surgery for her tonsils

അമേരിക്കയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ക്രിസ്റ്റിൻ കോനെൽ കൗതുക സംഭവം തുറന്നുപറയുകയാണ്. തന്റെ മുൻ കാമുകന്റെ (ഫാർട്ട്) വയറുവാതം മൂലം തന്നെ 7 വർഷം നീണ്ട ഒരു സൈനസ് രോഗിയാക്കിയെന്ന വിചിത്രമായ അനുഭവം പങ്കുവെച്ച് വൈറലാകുകയാണ്. ഏഴു വർഷം മുമ്പ്, അന്കിൾ സർജറിയ്ക്ക് ശേഷം ഒരു ഹോട്ടൽ മുറിയിൽ വിശ്രമിക്കവേയാണ് ദുരനുഭവം ഉണ്ടായത്.
അതിനുശേഷം, അവൾക്ക് തുടർച്ചയായ സൈനസ് പ്രശ്നങ്ങൾ മുഖവേദന, ശ്വാസതടസം തുടങ്ങി ഡോക്ടർമാരെ പോലും ആശയക്കുഴപ്പത്തിലാക്കിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഒടുവിൽ നടത്തിയ ടെസ്റ്റിൽ അവളുടെ സൈനസ് അറയിൽ ഇ കോലി ബാക്ടീരിയ ഉള്ളതായി കണ്ടെത്തി. സാധാരണയായി മനുഷ്യൻ്റെ മലാശയത്തിൽ മാത്രമേ കണ്ടുവരാറുള്ള ഇതിനെ മൂക്കിൽ കണ്ടെത്തുന്നത് അപൂർവമായ കാര്യമായിരുന്നു.
ഡോക്ടർമാർ ഈ ആരോപണത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇകോലി സാധാരണയായി വായുവിൽ നിന്നല്ല, മലിനജലം, ഭക്ഷണം, അല്ലെങ്കിൽ ശസ്ത്രക്രിയകൾ വഴിയാണ് ശരീരത്തിലേക്ക് പ്രവേശിക്കുക. അതിനാൽ, ഈ അണുബാധയ്ക്കുള്ള യഥാർത്ഥ കാരണമായേക്കാവുന്ന മറ്റുചാനലുകൾ ഉണ്ടാവാം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ക്രിസ്റ്റിൻ ഈ സംഭവം ടിക്‌ടോക് വഴി പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു, പലർക്കും അതിശയവും ചിന്തിപ്പിക്കുന്ന അനുഭവവുമായിരുന്നു.
What's Your Reaction?






