പാലക്കാട് ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം
Cows attacked in Ottapalam, Palakkad. Three cows were injured, including their genitals

പാലക്കാട് ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്നു പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ബുധനാഴ്ചയാണ് സംഭവം. ഒറ്റപ്പാലം വരോട് കൊലോത് പറമ്പു കരിമ്പനതോട്ടത്തിൽ ഹരിദാസന്റെ മൂന്നു പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പശുക്കളെ സമീപത്തെ പറമ്പിൽ മേയാൻ വിട്ടതായിരുന്നു. തുടർന്ന് ഒരു പശു കയർ പൊട്ടിച്ചു വീട്ടിലെത്തി. ഒന്നിനെ അടുത്തുള്ള തേക്കിൽ കെട്ടിയിട്ട നിലയിലായിരുന്നു. ഒന്ന് കാട്ടിലേക്ക് ഓടിപ്പോയതായും ഹരിദാസ് പറയുന്നു. വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചതിൽ ആന്തരിക അവയവങ്ങൾ മുറിവുള്ളതായി കണ്ടെത്തി. സംഭവത്തിൽ ഹരിദാസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
What's Your Reaction?






