ആശീര്‍ നന്ദയുടെ ആത്മഹത്യയിൽ മാനേജ്മെന്റ് വാദം പൊളിയുന്നു
The management said that it does not write to students that they can go to a lower class if their marks decrease

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപത് ക്ലാസ് വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയിൽ മാനേജ്മെന്റ് വാദം പൊളിയുന്നു. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആശീര്‍ നന്ദയുടെ പിതാവ് പ്രശാന്ത് പറഞ്ഞു.
What's Your Reaction?






