വി.എസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുകൾ ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ നടന്നു
The funeral of former Chief Minister VS Achuthanandan was held at Valiya Chudukat in Alappuzha.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുകൾ ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ നടന്നു. ഔദ്യോഗിക ബഹുമതികൾക്കു ശേഷം മകൻ വി.എ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പുന്നപ്രയിലെ വസതിയിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും റിക്രിയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനങ്ങൾക്കു ശേഷമാണ് സംസ്കാര ചടങ്ങുകൾക്കായി ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ എത്തിച്ചത്. രാത്രി 9. 15 ഓടെയായിരുന്നു സംസ്കാരം നടന്നത്. തങ്ങളുടെ പ്രിയ സഖാവിനെ കാണാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നാണ് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. സമയക്രമം തെറ്റിയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയവരുടെ തിരക്കാണ് സമയക്രമം മാറ്റാനിടയാക്കിയത്.
What's Your Reaction?






