കണ്ണൂർ ജില്ലയിലെ കാനിച്ചാർ ഗ്രാമപഞ്ചായത്ത് ലോകത്തെ ആദ്യത്തെ 'ലിവിംഗ് ലാബിന് തുടക്കമിട്ടു

Kanichar Gram Panchayat in Kannur district has launched the world's first 'Living Lab

Aug 19, 2025 - 16:42
 0  0
കണ്ണൂർ ജില്ലയിലെ കാനിച്ചാർ ഗ്രാമപഞ്ചായത്ത് ലോകത്തെ ആദ്യത്തെ 'ലിവിംഗ് ലാബിന് തുടക്കമിട്ടു

കണ്ണൂർ ജില്ലയിലെ കാനിച്ചാർ ഗ്രാമപഞ്ചായത്ത് ലോകത്തെ ആദ്യത്തെ 'ലിവിംഗ് ലാബിന് തുടക്കമിട്ടു. ഇത് മണ്ണിടിച്ചിലിന്റെ മുന്നറിയിപ്പുകളും, കാലാവസ്ഥാ പ്രവചനങ്ങളും പ്രാദേശികമായി നൽകുന്ന സാങ്കേതിക പദ്ധതി ആണിത്. ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷൻ ആയാണ് ലിവിംഗ് ലാബ് പ്രവർത്തിക്കുന്നത്. കാലാവസ്ഥാ സംവേദനക്ഷമതയും ജനങ്ങളുടെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനായി ഒരു ലിവിംഗ് ലാബ് സമീപനം സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്താണ് കാണിച്ചാർ. പഞ്ചായത്തിലെ 4,600-ഓളം വീട്ടുടമസ്ഥരെ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്നവരാക്കുക എന്നതാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമത്തിലെവിടെയും വസിക്കുന്നവർക്ക്, പ്രത്യേക കാലാവസ്ഥാ പ്രവചനങ്ങൾ കിട്ടുന്നു. ഓരോ ദിവസവും കാലാവസ്ഥാ വിവരം ലഭിക്കുന്നു, പ്രത്യേകിച്ചും ശക്തമായ മഴയുള്ള സമയങ്ങളിൽ. ഐ.ഐ.ടി - റൂറ്കി-യുടെയും സി.എസ്.ഇ.ആർ.ടി - സിആർ.ബി.ആർ.ഐ-യുടെ സഹകരണത്തോടെ, ഐ.ഇ.സി.ബി ലാൻഡ്‌സ്‌ലൈഡ് എർലി വാറണിംഗ് സിസ്റ്റം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0