യുവതി ജീവനൊടുക്കിയ സംഭവത്തിൽ എസ്‌ഡിപിഐ പ്രവർത്തകർ കുറ്റക്കാരല്ലെന്ന് റസീനയുടെ മാതാവ്
In the incident where a young woman named Rasina committed suicide in Kayalotti, Pinarayi, Kannur, SDPI activists were arrested

കണ്ണൂർ പിണറായിയിൽ കായലോട്ടിൽ റസീന എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ എസ്‌ഡിപിഐ പ്രവർത്തകർ പിടിയിലായി. തുടർന്ന് പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു. സദാചാര പൊലീസിങ് നടന്നിട്ടില്ല, മരണത്തിന് പിന്നിൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലായവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. മാതാവ് പറഞ്ഞു.
What's Your Reaction?






